IndiaLatest

90 ദിവസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ്; ഇടവേള കുറച്ചേക്കും

“Manju”

ഡല്‍ഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനിടയിലുള്ള ഇടവേള കുറയ്‌ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രണ്ടാമത്തെ ഡോസും മുന്‍കരുതല്‍ ഡോസും സ്വീകരിക്കുന്നതിന് ആവശ്യമായ ഇടവേള കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

നിലവില്‍ രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളത്. വിദേശത്ത് പോകേണ്ട ആവശ്യമുള്ളവര്‍ക്ക് 90 ദിവസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ മാറ്റം വരുത്തുമെന്നാണ് വിവരം.

Related Articles

Back to top button