KeralaLatestThiruvananthapuram

ഭിന്നശേഷി കുട്ടികൾക്ക് ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്തു.

“Manju”

തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളം ബി ആർ സി പാലോടിന്റെ കീഴിൽ ഭിന്നശേഷി കുട്ടികൾക്കായിട്ടുള്ള മൂന്നാമത് ഫിIസിയോ തെറാപ്പി സെന്റർ കൊല്ലായിൽ എസ് എൻ യു പി സ്കൂളിൽ വാമനപുരം എംഎൽഎ അഡ്വ ഡി.കെ മുരളി ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലോട് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ് ബൈജു സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം റിയാസ്, വാർഡ് മെമ്പർ മാരായ സിംലാ ദേവി, കലയപുരം അൻസാരി, എ ഇ ഒ വി ഷീജ, ഹെഡ്മിസ്ട്രസ് എം ആർ മിനി,പിടിഎ പ്രസിഡന്റ് സുനൈസാ അൻസാരി, എസ് എം സി ചെയർമാൻ നുജൂം, ശ്രീദർശിനി ചാരിറ്റബിൾ സൊസൈറ്റി അംഗം സന്തോഷ് മോഹൻ, ഹസ്സൻ ,വിനോദ്,ബി ആർ സി ട്രെയിനർ ആർ ഷിബു, പ്രിയ എസ് നായർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button