LatestThiruvananthapuram

ട്വിറ്ററിന്റെ സി.ഇ.ഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ

“Manju”

ന്യൂയോർക്ക്: ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ നിയമിതനായി. 2017 മുതൽ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി (സി.ടി.ഒ) പ്രവർത്തിക്കുകയായിരുന്ന പരാഗിനെ ഡയറക്‌ടർ ബോർഡംഗമായും നിയമിച്ചു. 16 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ഡോർസി (45) പടിയിറങ്ങിയതോടെയാണ് പരാഗിനെ തേടി പുതിയ ദൗത്യമെത്തിയത്. മൈക്രോസോഫ്റ്റിന്റെ സത്യനാദെല്ലക്കും ഗൂഗിളിന്റെ സുന്ദർ പിച്ചൈക്കും അഡോബിയുടെ ശന്തനു നാരായണനും ശേഷം ഐടി ഭീമന്റെ തലപ്പത്തെത്തുന്ന മറ്റൊരു ഇന്ത്യക്കാരൻ കൂടിയാണ് പരാഗ് അഗ്രവാൾ.

Related Articles

Back to top button