ശ്രീജ.എസ്
ഡല്‍ഹിയില്‍ 150-ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡുകളില്‍ പങ്കെടുക്കുന്നതിന് എത്തിയ സൈനികര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു