KeralaLatest

ഇന്ത്യന്‍ ഗ്രാമോത്സവ് നാളെ കൊല്ലത്ത്

“Manju”

ഇന്ത്യന്‍ ഗ്രാമോത്സവ് നാളെ കൊല്ലത്ത്. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഗ്രാമോത്സവ് നാളെ (മെയ് 14) വൈകിട്ട് കൊല്ലം, വെളിയം ഗ്രാമപഞ്ചായത്ത് പത്മാവതി ഗാര്‍ഡനില്‍ അരങ്ങേറും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

വെളിയം ഗ്രാമപഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഭാരത് ഭവന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button