IndiaLatest

മുല്ലപ്പൂ വില കുത്തനെ ഉയര്‍ന്നു

“Manju”

മുല്ലപ്പൂ വില ഉയരുന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് കിലോയ്ക്ക് 1000 രൂപയിലേക്ക് എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും മെയ് മാസത്തില്‍ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മുല്ലപ്പൂ വിലയും കൂടുകയായിരുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

സാധാരണ സമയങ്ങളില്‍ 400 രൂപ നിരക്കിലാണ് മുല്ലപ്പൂ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍, കോവിഡിന് ശേഷം വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്റെ വിലയും താരതമ്യേന ഉയരുകയായിരുന്നു. കോവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോ 700 രൂപയ്ക്ക് വരെ വില്‍പ്പന നടന്നിട്ടുണ്ട്. ഓഫ് സീസണുകളില്‍ വില കിലോയ്ക്ക് 100 രൂപ വരെ താഴാറുണ്ട്. മെയ് മാസത്തില്‍ ഉണ്ടായ തുടര്‍ച്ചയായ മഴയും കാലാവസ്ഥാവ്യതിയാനവും മുല്ലപ്പൂ ഉല്‍പ്പാദനത്തെ ബാധിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

Related Articles

Back to top button