LatestThiruvananthapuram

പി എം കെയർ ഫണ്ടിലേക്കുള്ള സംഭാവന: പ്രധാനമന്ത്രി നൽകിയത് രണ്ടേകാൽ ലക്ഷം രൂപ

“Manju”

ഷൈലേഷ്കുമാർ.കൻമനം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകിയതിൽ പ്രധാനിയായി പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി. രണ്ടേകാൽ ലക്ഷം രൂപയാണ് പ്രധാനമന്ത്രി പി എം കെയർ ഫണ്ടിലേക്ക് സംഭാവനയായി നൽകിയത്. ഇതിനു പുറമെ വിദ്യഭ്യാസം, ഗംഗാനദി ശുചീകരണം, തുടങ്ങിയ കാര്യങ്ങൾക്കായി 103 കോടി രൂപ സംഭാവനയായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പൊതു കാര്യങ്ങൾക്കായി സംഭാവന നൽകുന്നതിൽ ഏറെ താൽപ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധങ്ങളും സൂചിപ്പിച്ചു. മോദിയുടെ മാതൃകാപരമായ ഇത്തരം പ്രവർത്തികൾ യുവാക്കളിലും, പൊതുജനങ്ങളിലും, വ്യവസായികളിലുമൊക്കെ വൻ പ്രചോദനമാണ് ഉളവാക്കിയെന്നും അനുബന്ധ വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Back to top button