KeralaLatest

സച്ചിന്‍ നേടിയ സെഞ്ച്വറിയേക്കാള്‍ വിലയുണ്ട് ട്വീറ്റിനെന്ന് സന്തോഷ് പണ്ഡിറ്റ്‌

“Manju”

Image result for സച്ചിന്‍ നേടിയ സെഞ്ച്വറിയേക്കാള്‍ വിലയുണ്ട് ട്വീറ്റിനെന്ന് സന്തോഷ് പണ്ഡിറ്റ്‌

ശ്രീജ.എസ്

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള വിദേശിയരുടെ പ്രതികരണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സച്ചിന്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇപ്പോഴിതാ സച്ചിനെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശംസിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്നമെന്നും, ഇതുവരെ നേടിയ സെഞ്ച്വറികളെക്കാളും റണ്‍സിനെക്കാളുമൊക്കെ വില ആ ട്വീറ്റിന് ഉണ്ടെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം …
“ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ കാഴ്ചക്കാരാകാം, കളിക്കാര്‍ ആകരുത് ” സച്ചിന്‍ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പര്‍ സച്ചിന്‍ നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്നം..
നിങ്ങള്‍ ഇതുവരെ നേടിയ 100 century യെക്കാള്‍ , അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍ , അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാള്‍ ഭംഗിയുണ്ട് ഇന്നത്തെ സച്ചിന്‍ ജി യുടെ ട്വീറ്റിന്.

Related Articles

Back to top button