IndiaLatest

പ്രീതി അദാനിക്ക് രാജ്യസഭാ സീറ്റ് ; വാ‍ര്‍ത്ത തള്ളി അദാനി ഗ്രൂപ്പ്

“Manju”

ഹൈദരാബാദ്: പ്രീതി അദാനിക്ക് ആന്ധ്രയില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദാനി ഗ്രൂപ്പ്. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന നാല് സീറ്റുകളില്‍ ഒരെണ്ണം പ്രീതി അദാനിക്ക് നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗൗതം അദാനിയും പ്രീതി അദാനിയും അടക്കം അദാനി ഗ്രൂപ്പിലെ ആരും രാഷ്ട്രീയം പ്രവേശനം താല്‍പ്പര്യപെടുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താകുറിപ്പില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പ് ആന്ധ്രയിലെ നിരവധി പദ്ധതികള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. പ്രീതം അദാനിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി ആന്ധ്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് പകരം ആന്ധ്രയിലെ പ്രമുഖ വ്യവസായി സുനില്‍ ഷെട്ടിക്ക് രാജ്യസഭാ സീറ്റ് നല്‍കാനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ്സായ് റെഡ്ഢി, മുന്‍ കേന്ദ്രമന്ത്രിമാരായ കില്ലി കൃപാറാണി, ബീദ മസ്താന്‍ റാവു എന്നിവരെയാണ് മറ്റ് മൂന്ന് സീറ്റുകളിലേക്ക് പരിഗണിക്കുന്നത്.

Related Articles

Back to top button