InternationalLatest

മാഡിസണായി ന്യൂകാസിലിന്റെ പുതിയ ബിഡ്

“Manju”

ലെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് മാഡിസണിനായി ന്യൂകാസില്‍ പുതിയ 50 മില്യണ്‍ പൗണ്ടിന്റെ ബിഡ് സമര്‍പ്പിച്ചതായി സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ന്യൂകാസിലിന്റെ 40 മില്യന്റെ ആദ്യ ബിഡ് ക്ലബ് നിരസിച്ചിരുന്നു. 25കാരനായ മാാഡിസണായുള്ള പുതിയ ബിഡും ഇതുവരെ ലെസ്റ്റര്‍ സ്വീകരിച്ചിട്ടില്ല. 60 മില്യണ്‍ എങ്കിലും ലഭിച്ചാല്‍ മാത്രമേ ലെസ്റ്റര്‍ മാഡിസണെ വിട്ടു നല്‍കുകയുള്ളൂ.2018 ജൂണില്‍ നോര്‍വിച്ചില്‍ നിന്ന് 24 മില്യണ്‍ പൗണ്ടിന് ആയിരുന്നു മാഡിസന്‍ ലെസ്റ്ററില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ ലെസ്റ്ററിനായി 53 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും 12 അസിസ്റ്റുകളും മാഡിസണ്‍ നേടിയിരുന്നു. ന്യൂകാസിലിന്റെ ഓഫര്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മാഡിസണ്‍ ക്ലബിന്റെ റെക്കോര്‍ഡ് സൈനിംഗായി മാറും.

Related Articles

Back to top button