India

ബംഗാൾ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ

“Manju”

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നും മത്സരിക്കും. തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെയാണ് മമത നന്ദിഗ്രാമിൽ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ സുവേന്ദു അധികാരിയുടെ പിന്തുണയിലാണ് തൃണമൂൽ നന്ദിഗ്രാമിൽ വിജയിച്ചത്. അദ്ദേഹത്തിന്റെ ജനസമ്മിതിയായിരുന്നു തൃണമൂലിന്റെ വിജയത്തിന് കാരണം. പിന്നീട് മമതയുമായി തെറ്റിപ്പിരിഞ്ഞ ശേഷം സുവേന്ദു അധികാരി ബിജെപിയിലെത്തുകയും നന്ദിഗ്രാമിൽ മത്സരിച്ച് വജയിച്ച് കാണിക്കാൻ മമത ബാനർജിയോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

291 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയത്. സഖ്യ കക്ഷികൾക്കായി മൂന്ന് സീറ്റുകൾ തൃണമൂൽ വിട്ടു നൽകി.

സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 42 മുസ്ലീം സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. പട്ടികജാതിയിൽ ഉൾപ്പെട്ട 79 പേരും പട്ടിക വർഗത്തിൽ ഉൾപ്പെട്ട 17 പേരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 80 വയസിന് മുകളിൽ പ്രായമുള്ളവർ സ്ഥാനാർത്ഥി പട്ടികയിലില്ല. മാർച്ച് 27 നാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

Related Articles

Back to top button