IndiaLatest

ഫ്രീക്കന്‍മാര്‍ക്ക് പണികൊടുത്ത് ഹെഡ്‌മാസ്‌റ്റര്‍

“Manju”

ചെന്നൈ: പുത്തന്‍ഫാഷനില്‍ നീട്ടിവളര്‍ത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്കെല്ലാം ഇന്നലെ വളരെ വിഷമത്തോടെയേ വീട്ടില്‍ പോകാനായുള‌ളു. തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ജില്ലയില്‍ ഗുമ്മിഡിപൂണ്ടി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു സംഭവമുണ്ടായത്.

ഇടവേളയ്‌ക്ക് ശേഷം വീണ്ടും സ്‌കൂള്‍ ആരംഭിച്ചതോടെ പഠിക്കാനെത്തിയ കുട്ടികളുടെ തലയിലെ പരീക്ഷണങ്ങള്‍ ഹെഡ്‌മാസ്‌റ്റര്‍ അയ്യപ്പന് ഒട്ടും ഇഷ്‌ടമായില്ല. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ളാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷന്‍ തലമുടിയില്‍ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്‌മാസ്‌റ്റര്‍ പിടികൂടി. ശേഷം ഇവരുടെ മുടി വെട്ടാന്‍ പോകുകയാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പിന്നെ ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി കുട്ടികളുടെ മുടിയെല്ലാം വെട്ടിയൊതുക്കി. പഠിക്കാന്‍ വരുന്ന കുട്ടികള്‍ വലിയ പരിഷ്‌കാരമൊന്നും തലയില്‍ കാണിക്കേണ്ട പഠിച്ചാല്‍ മതിയെന്നാണ് പ്രധാന അദ്ധ്യാപകന്‍ നിലപാടെടുത്തത്.

Related Articles

Back to top button