IndiaLatestNatureUncategorized

മാസ്ക് :ലോകത്ത് ഉടലെടുക്കുന്നത് പുതിയൊരു മലിനീകരണം

ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന മാസ്കുകള്‍ സംസ്കരിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.

“Manju”

ന്യൂഡല്‍ഹി: കോവിഡി​ന്റെ പേരില്‍ ലോക്ഡൗണ്‍ വന്നതോടെ വ്യാവസായിക മേഖല, ഗതാഗത മേഖല, ജനസഞ്ചാരം തുടങ്ങിയവ കുറഞ്ഞു.
വ്യാവസായിക അവശിഷ്ടങ്ങളുടെ അതിപ്രസരമില്ലാത്തതിനാല്‍ നദികളുടെയും മറ്റും ജലത്തിന്റെ നിലവാരം ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രോ​ഗത്തെ പ്രതിരോധിക്കാന്‍ മുഖത്തു ധരിക്കുന്ന മാസ്കുകള്‍ ലോകത്തെ ജലശ്രോതസ്സുകള്‍ക്കും അവയിലെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോക ജലദിനമായ ഇന്ന്, മാസ്കുകള്‍ ജലശ്രോതസ്സുകള്‍ക്കു മേലുണ്ടാക്കുന്ന ആഘാതത്തെപ്പറ്റിയും രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഒരു മാസം 12900 കോടി ഫേസ് മാസ്കുകള്‍ ലോകമെമ്പാടും മനുഷ്യരാശി ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 160 കോടി മാസ്കുകള്‍ 2020ല്‍ മാത്രം ലോകത്തെ സമുദ്രങ്ങളിലെത്തി. 5500 ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തിനു തത്തുല്യമാണ് ഇത്. ചില മാസ്കുകളില്‍ പ്ലാസ്റ്റിക്കോ അതിന്റെ ഉപോല്‍പന്നങ്ങളോ ഉണ്ടെന്നും ഇവയുടെ കൃത്യതയില്ലാത്ത പുറന്തള്ളല്‍ ജലത്തിനു ഹാനികരമാകുമെന്നും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് കൂട്ടാന്‍ ഇതു വഴിവയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മാസ്കുകളിലെ പോളിപ്രൊപ്പലീന്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇവ വിഘടിച്ച്‌ മൈക്രോ, നാനോ തലത്തില്‍ പ്ലാസ്റ്റിക് ആയി മാറുകയും ചെയ്യും. ഇവ ജലശ്രോതസ്സുകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.face masks a threat to oceansഒറ്റത്തവണയും മറ്റും ഉപയോഗിച്ച്‌ വലിച്ചെറിയുന്ന മാസ്കുകളില്‍ നിന്നും രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഡിസ്പോസബിള്‍ മാസ്കുകളും മറ്റും വളരെ പതുക്കെയാണു വിഘടിച്ചു നശിക്കുന്നത്.
ചിലപ്പോള്‍ നൂറ്റാണ്ടുകകളെടുക്കാം ഒരു ഡിസ്പോസബിള്‍ മാസ്ക് പൂര്‍ണമായി വിഘടിച്ചു നശിക്കാന്‍. ഇക്കാര്യത്തില്‍ ശ്രദ്ധ വേണ്ടതിന്റെ കാര്യമിതാണ്. കോവിഡ് കാല പിപഇ സുരക്ഷാ സംവിധാനങ്ങള്‍, പ്രത്യേകിച്ച്‌ മാസ്കുകള്‍ പോലെയുള്ളവയും മെഡിക്കല്‍ മാലിന്യവും കൃത്യമായി തരംതിരിച്ചു സൂക്ഷിക്കാനും പുനരുപയോഗിക്കാനും ശ്രദ്ധ വേണമെന്നും കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദപരമായ മാസ്ക്കുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ലോക രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ജൈവവിഘടനം സാധ്യമാകുന്ന തരത്തില്‍ സസ്യഫൈബറുകള്‍ ഉപയോഗിച്ച്‌ മാസ്ക്കുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഉപയോഗിച്ച മാസ്കുകളില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്കാവശ്യമായ നിര്‍മാണ വസ്തുക്കള്‍ ഉണ്ടാക്കുന്നത് വേറൊരു ശ്രമമാണ്. പ്ലാക്സ്റ്റില്‍ പോലുള്ള സംഘടനകള്‍ ഈ രംഗത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

Related Articles

Back to top button