IndiaKeralaLatest

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു:

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെയെത്തി. വാക്സിൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും.

കോവിഡ് കുന്നു കയറി ഇറങ്ങുന്നതിന്റെ സൂചനയാണ് കണക്കുകളിൽ. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 നു താഴെ. ജനുവരി ആദ്യം എഴുപതിനായിരം കടന്ന രോഗികളുടെ എണ്ണം 45,000 ത്തിനു താഴെയെത്തി.

പ്രതിദിന മരണസംഖ്യയിലും കുറവുണ്ട്. രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. വ്യാപക പരാതിക്കിടയാക്കിയ വാക്സീൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാനും നടപടി തുടങ്ങി.

Related Articles

Back to top button