IndiaLatest

വിമാനത്തിൽ യുവതിയക്ക് സുഖപ്രസവം

“Manju”

ശ്രീജ.എസ്

ബെംഗളൂരു: ദില്ലി-ബെംഗളൂരു വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം. ബുധനാഴ്ച രാത്രി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്. മാസം തികയുന്നതിന് മുമ്പേ ആയിരുന്നു പ്രസവം. യാത്ര തുടങ്ങിയ വേളയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റും ആരോഗ്യ വിദഗ്ധരും യുവതിക്ക് വേണ്ട പരിചരണം നല്‍കി. മറ്റ് യാത്രക്കാരും വേണ്ട കാര്യങ്ങള്‍ ചെയ്തു.

7.40നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദില്ലി-ബെംഗളൂരു 6ഇ 122 വിമാനത്തിലാണ് സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് വിമാനകമ്പനി അറിയിച്ചു. പ്രസവം നടന്ന വേളയില്‍ തന്നെ പൈലറ്റ് വിവരം അധികൃതരെ അറിയിച്ചിരുന്നു.

Related Articles

Back to top button