KeralaLatestThrissur

തൃശ്ശൂരില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നീതു മടങ്ങി

“Manju”

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന്  ബന്ധുക്കൾ
മാള  : തൃശ്ശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്. തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് യുവതി മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.
യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാൻ പോട്ട പോലീസ് കേസടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രി ചികിത്സാ രേഖകള്‍ കസ്റ്റഡിയിലെടുത്തു.
അനസ്തേഷ്യ നല്‍കിയ ശേഷം നീതുവിന് ചുഴലി വരുകയും തുടർന്ന് അബോധാവസ്ഥയിലയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷം തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്. അനസ്ത്യേഷ്യ നല്‍കിയ ശേഷം അബോധാവസ്ഥയിലായതിനെ തുടർന്ന് നീതുവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button