KeralaLatestThiruvananthapuram

വ്യാജഡോക്ടറുടെ ചികിത്സ: രക്തസാമ്പിളില്‍ വെള്ളം ചേര്‍ത്ത്

“Manju”

 

തിരുവനന്തപുരം: പി.ജി.ഡോക്ടറാണെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ ചികിത്സിച്ച്‌ തട്ടിപ്പുനടത്തിയ യുവാവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സംഭവത്തില്‍, കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. പ്രതിയായ മാണിക്യവിളാകം സ്വദേശി നിഖില്‍ (22) രോഗിയുടെ രക്തസാമ്ബിളുകളില്‍ വെള്ളം ചേര്‍ത്തെന്നും പോലീസ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡില്‍ കാലിന് പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് നിഖില്‍ വെള്ളം ചേര്‍ത്തത്. നേരത്തെയുള്ള പരിചയം മുതലെടുത്ത് റിനുവിന് കൂട്ടിരിക്കാനെത്തിയ നിഖിലാണ് ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നത്. ലാബിലെത്തുന്നതിന് മുന്‍പ് നിഖില്‍ സാമ്പിളില്‍ വെള്ളം ചേര്‍ക്കും. പരിശോധനാഫലം വന്നപ്പോള്‍ രക്തത്തിലെ ഘടകങ്ങളുടെ അളവില്‍ വലിയ വ്യത്യാസം വന്നു. ഇത് കാണിച്ച്‌ വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഭയപ്പെടുത്തി. തുടര്‍ചികിത്സയ്ക്കും മരുന്നിനുമായി പണം വാങ്ങുകയും ചെയ്തു.
താന്‍ ഡെര്‍മറ്റോളജി വിഭാഗത്തിലെ പി.ജി. വിദ്യാര്‍ഥിയാണെന്നാണ് നിഖില്‍ എല്ലാവരോടും പറഞ്ഞിരുന്നത്. സീനിയര്‍ ഡോക്ടര്‍മാരുടെ സന്ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ വാര്‍ഡിലെത്തിയിരുന്നത്. റിനുവിനോട് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചറിയും. ഭക്ഷണവും മരുന്നും വാങ്ങാനും രക്തസാമ്ബിള്‍ ലാബിലെത്തിക്കാനും സഹായിക്കും. മറ്റ് രോഗികളുടെ ആവശ്യങ്ങളിലും നിഖില്‍ സഹായിച്ചിരുന്നു. ഡോക്ടര്‍മാരുടെ സംശയമാണ് ഇയാളെ കുടുക്കിയത്. പോലീസ് തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലെ ലാബില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

Related Articles

Back to top button