IndiaLatest

അങ്കണവാടി ജീവനക്കാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ !

“Manju”

ഡല്‍ഹി: കോവിഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ട അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു.

കോവിഡ് -19 ബോധവല്‍ക്കരണം, നിരീക്ഷണ ഡ്രൈവുകള്‍, വീടുതോറുമുള്ള റേഷന്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അങ്കണവാടി ജീവനക്കാരും സഹായികളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് വനിതാ ശിശു വികസന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി ആരംഭിച്ച 2020 മാര്‍ച്ച്‌ 11 മുതല്‍ അങ്കണവാടി ജീവനക്കാരും സഹായികളും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് മൂലമുണ്ടാകുന്ന ജീവഹാനിയും കോവിഡ് അനുബന്ധ മരണവും പാക്കേജില്‍ ഉള്‍പ്പെടുന്നു.രാജ്യത്ത് ഏകദേശം 13.29 ലക്ഷം അങ്കണവാടി ജീവനക്കാരും 11.79 ലക്ഷം സഹായികളുമുണ്ട്. കോവിഡ് -19 അനുബന്ധ പ്രവര്‍ത്തനങ്ങളിലും ചുമതലകളിലും ഏര്‍പ്പെട്ടിരിക്കുന്ന അങ്കണവാടി, എഎന്‍എം ജീവനക്കാരെ തിരിച്ചറിയാന്‍ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button