KeralaLatest

എൻെറ കേരളം -പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു.

“Manju”

പോത്തൻകോട് :കേരളപ്പിറവിയോടനുബന്ധിച്ച് ശാന്തിഗിരി ഗുരുകാന്തിയിലെ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെ മൂന്നു വിഭാഗങ്ങളായി പ്രശ്നോത്തരി മത്സരം അഞ്ച് റൌണ്ടുകളായി നടത്തി. ഇതിൽ പ്രാഥമിക വിഭാഗത്തിൽ എസ്സ്.കരുണപ്രിയ(രണ്ടാം സ്റ്റാൻേർഡ്) ഒന്നാം സ്ഥാനവും, എൻ.എ. ഗുരുദർശന(ഒന്നാം സ്റ്റാൻേറർഡ്) രണ്ടാം സ്ഥാനവും, എസ്സ്.വി. ഗുരുചന്ദ്രിക (രണ്ടാം സ്റ്റാൻേറർഡ്) മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ജനനി പ്രാര്‍ത്ഥനാ ജ്ഞാനതപസ്വിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രശ്നോത്തരിയില്‍ നിന്ന്

ദ്വിതീയ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്സ്.ഗുരുദീപ്തൻ( നാലാം സ്റ്റാൻേറർഡ്),രണ്ടാം സ്ഥാനം ജെ.ഗുരുപ്രിയയും(മൂന്നാം സ്റ്റാൻേറർഡ്),മൂന്നാം സ്ഥാനം എൻ.എ.ആനന്ദജ്യോതിയും(നാലാം സ്റ്റാൻേറർഡ്) കരസ്ഥമാക്കി. എസ്സ്.കൃപ(ഏഴാം സ്റ്റാൻേറർഡ്),എ.എസ്സ്.കരുണനൻ(ആറാം സ്റ്റാൻേറർഡ്) ,എസ്സ്.ജെ.ഗുരുമിത്രൻ (ആറാം സ്റ്റാൻേറർഡ് )എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനത്തിന് അർഹരായി.

കഥാരചന,കവിതാരചനാ എന്നീ മത്സരങ്ങളുടെ ഫലങ്ങൾ അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കും.പ്രശ്നോത്തരിയുടെ അവസാനഘട്ടമത്സരങ്ങൾ ഡിസംബറിൽ നടക്കും.

Related Articles

Back to top button