IndiaLatest

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി നാളെ തീരും

“Manju”

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. ഇനിയും ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കും. പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.

2023 മാര്‍ച്ച്‌ 31 ആയിരുന്നു ആദ്യത്തെ സമയപരിധി. തുടര്‍ന്ന് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഇനിയും കാലാവധി നീട്ടുമെന്നുള്ളതില്‍ ഉറപ്പില്ല. അതിനാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ണായകമാണ്. നിലവിലെ സമയപരിധിക്കുള്ളില്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

 

 

Related Articles

Back to top button