IndiaLatest

ആശ വര്‍ക്കര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ; പ്രധാനമന്ത്രി

“Manju”

ന്യൂഡെല്‍ഹി: ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിന്റെ ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് ലഭിച്ച ആശാ പ്രവര്‍ത്തകരുടെ മുഴുവന്‍ ടീമിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലാണെന്നും അവരുടെ സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണെന്നും മോദി പറഞ്ഞു.

ആശ പ്രവര്‍ത്തകരുടെ മുഴുവന്‍ ടീമിനും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിന്റെ ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലാണ്. അവരുടെ അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്.”, ലോകാരോഗ്യ സംഘടനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button