IndiaLatest

വോഡാഫോണ്‍ ഐഡിയ ഓഹരിയില്‍ ഇടിവ്

“Manju”

മുംബൈ: ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് കുമാരമംഗലം ബിര്‍ല പടിയിറങ്ങിതോടെ വോഡാഫോണ്‍ ഐഡിയ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച 24 ശതമാനത്തോളമാണ് ഓഹരി ഇടിഞ്ഞത്. 2018ല്‍ ഐഡിയ സെല്ലുലാറും വോഡാഫോണുമായുള്ള ലയനത്തിന് ചുക്കാന്‍ പിടിച്ചത് ബിര്‍ലയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍ ആയി മാറിയ കമ്പനി എന്നാല്‍ സ്‌പെക്‌ട്രം പ്രവര്‍ത്തന ചെലവിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് വഴുതിവീഴുകയായിരുന്നു.
ആദിത്യ ബിര്‍ലയുടെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി ബോര്‍ഡ് അംഗീകരിച്ചിരുന്നു. കമ്ബനിയുടെ പുതിയ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ഹിമാംശു കപാനിയയെ നിയമിച്ച കാര്യം കമ്പനി ഇന്നലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചിരുന്നു.
ടെലികോം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട പ്രകാരം ഭാരതി എയര്‍ടെല്‍ 43,000 കോടി രുപയാണ് അഡ്ജസ്റ്റഡ് ഗ്രേസ് റവന്യൂസ് (എജിആര്‍) ആയി നല്‍കാനുള്ളത്. വോഡാഫോണ്‍ ഐഡിയയുടെ കുടിശിക 50,000 കോടി കവിഞ്ഞു. ടെലികോം കമ്പനികള്‍ 2031നകം കുടിശിക തീര്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. പല കമ്ബനികളും ഈ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സ്‌പെക്‌ട്രം കുടിശിക അടയ്ക്കാന്‍ കേന്ദ്രം മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ്.

Related Articles

Back to top button