InternationalLatest

ജപ്പാന്‍ ദിനപ്പത്രത്തില്‍ ലേഖനമെഴുതി പ്രധാനമന്ത്രി

“Manju”

ടോക്യോ: ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ് ലേഖനമെഴുതിയത്.

കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയത്. ഞങ്ങളുടേത് സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തമാണ്. മഹത്തായ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഞങ്ങളുടെ പ്രത്യേക സൗഹൃദത്തിന്റെ യാത്ര ഞാന്‍ പിന്തുടരുന്നു. ”

കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച്‌ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോപസഫിക് മേഖലയുടെ പ്രധാന സ്തംഭങ്ങളാണ് ഇന്ത്യയും ജപ്പാനും . വിവിധ ബഹുമുഖ ഫോറങ്ങളിലും നാം ഇത് പോലെ അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.”

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ എനിക്ക് ജാപ്പനീസ് ജനതയുമായി പതിവായി ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ജപ്പാന്റെ വികസന മുന്നേറ്റങ്ങള്‍ എല്ലായ്പ്പോഴും പ്രശംസനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, നവീകരണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ജപ്പാന്‍ ഇന്ത്യയെ പങ്കാളിയാക്കുന്നു.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button