IndiaLatest

രവിചന്ദ്ര അശ്വിനെ പ്രശംസിച്ച്‌ സുനില്‍ ഗാവസ്‌കര്‍

“Manju”

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ബൗളിംഗിന് പുറമെ ബാറ്റ് കൊണ്ടും തിളങ്ങിയ രവിചന്ദ്ര അശ്വിനെ പ്രശംസിച്ച്‌ ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഏത് പൊസിഷനിലും അശ്വിനെ ബാറ്റിംഗിന് അയക്കാമെന്നും ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഒഴിവാക്കാന്‍ പറ്റാത്ത താരമായിരിക്കും അശ്വിന്‍ എന്നുമാണ് ഗാവസ്‌കറുടെ വാക്കുകള്‍.

എവിടെ വേണേലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് അദേഹത്തിന് തെളിയിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഓപ്പണിംഗ് ബാറ്ററായാണ് അശ്വിന്‍ കരിയര്‍ ആരംഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലല്ല, ക്ലബ് തലത്തിലാണെന്ന് തോന്നുന്നു അത്. ഇപ്പോള്‍ ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. അഞ്ച് ടെസ്റ്റ് സെഞ്ചുറികളുള്ള ബാറ്ററാണ്. അതിനാല്‍ അദേഹത്തിന് നന്നായി ബാറ്റ് ചെയ്യാനാകും. അത് അശ്വിനും അറിയാം.

Related Articles

Back to top button