IndiaLatest

സവാള വില വര്‍ധനവില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില വര്‍ധനവില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്‌ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച്‌ കിലോയ്‌ക്ക് 90 രൂപയുടെ അടുത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്‌സിഡി നിരക്കില്‍ സവാള 25 രൂപയ്‌ക്ക് വില്‍ക്കാനാണ് തീരുമാനം. ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളില്‍ സവാള വില്‍പ്പന സ്റ്റാളുകള്‍ ആരംഭിച്ചു.

കൂടാതെ എന്‍സിസിഎഫ്, നാഫെഡ് കേന്ദ്രങ്ങള്‍ വഴിയും 25 രൂപയ്‌ക്ക് സവാള വിതരണം ചെയ്യും. സവാളയുടെ ബഫര്‍ സ്‌റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍ നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു. സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ സവാള ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രണ്ടാഴ്ച മുമ്പു വരെ 35 രൂപയില്‍ താഴെയായിരുന്നു ഒരുകിലോ സവാളയുടെ വില. ഇതാണ് 90 രൂപ വരെയെത്തിയത്. മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനം കുറയുന്നതാണ് വില കുത്തനെ കൂടാന്‍ കാരണമായത്.

Related Articles

Back to top button