KeralaLatest

ശാന്തിഗിരി ആശ്രമം വയനാട് ഏരിയ വനിതാദിനം ആചരിച്ചു.

“Manju”

 

വയനാട് : ശാന്തിഗിരി ആശ്രമം വയനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2022 ലെ വനിതാദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 6 ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് വനിതാദിനാചരണം സംഘടിപ്പിച്ചു. ശാന്തിഗിരി മാതൃമണ്ഡലവും, ഗുരുമഹിമയും സംയുക്തമായി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചിൽ വെച്ചാണ് വനിതാദിനം സംഘടിപ്പിച്ചത്. ‘സ്ത്രീ ധര്‍മ്മവതിയായി മൂല്യബോധത്താല്‍ പ്രാപ്തയാകുക‘ എന്ന വിഷയത്തില്‍ ആശ്രമം സുല്‍ത്താന്‍ ബത്തേരി ഏരിയ  ഇന്‍ചാര്‍ജ് സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഒരു ദിവസം വനിതാദിനമായി ആചരിക്കുന്നതിന്റെ പ്രത്യേകതയും, അഭിവന്ദ്യശിഷ്യപൂജിതയും ആത്മീയ ഔന്നത്യവും സ്വാമി വിശദീകരിച്ചു. ഓരോവാക്കും പ്രയോഗിക്കുന്നതിന്റെ ഫലങ്ങളും, നല്ലൊരു കേള്‍വിക്കാരിയാകുന്നതിന്റെ ഗുണവും സ്വാമി വിശദീകരിച്ചു പറഞ്ഞു. മൂല്യബോധത്തോടെ ധര്‍മ്മവതിയായിത്തീരാന്‍ നാമോരോരുത്തര്‍ക്കും കഴിയട്ടെ എന്ന് സ്വാമി ആശംസിച്ചു.

ശാന്തിഗിരി മാതൃമണ്ഡലം വയനാട് ഏരിയ കണ്‍വീനര്‍ (അഡ്മിനിസ്ട്രേഷന്‍) സിന്ധു കെ. ഗുരുവാണി വായിച്ചു. കണ്‍വീനര്‍ (പബ്ലിക് റിലേഷന്‍സ്) സുശീല എം.വി. യോഗത്തിന് സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ഗുരുമഹിമ വയനാട് ഏരിയ കണ്‍വീനര്‍ (അഡ്മിനിസ്ട്രേഷന്‍) ശാന്തിനി എസ്. ആശംസ നേര്‍ന്ന യോഗത്തിന് കണ്‍വീനര്‍ (ഫിനാന്‍സ്) സവിത എം.എസ്. കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button