IndiaLatest

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് കോടിക്കണക്കിന് പ്രേക്ഷകര്‍, ഇതുവരെയുളള വരുമാനം 30 കോടി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 2014ല്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 30.80 കോടി രൂപ വരുമാനം നേടി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 2017-18 കാലയളവില്‍ 10.64 കോടി രൂപയാണ് ലഭിച്ചത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് താക്കൂര്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെ വിവിധ ചാനലുകള്‍ വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയും എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് ‘മന്‍ കി ബാത്ത്’ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇവയെക്കൂടാതെ രാജ്യത്തൊട്ടാകെയുള്ള 91 സ്വകാര്യ സാറ്റലൈറ്റ് ടി.വി ചാനലുകളും കേബിള്‍, ഡി.ടി.എച്ച്‌ പ്ലാറ്റ്ഫോമുകളും ഈ പരിപാടി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നുണ്ട്. പ്രസാര്‍ ഭാരതി മന്‍ കി ബാത്തിന്റെ 78 എപ്പിസോഡുകള്‍ ഇതുവരെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
2014-15ല്‍ 1.16 കോടി രൂപ, 2015-16ല്‍ 2.81 കോടി, 2016-17ല്‍ 5.14 കോടി, 2017-18ല്‍ 10.64 കോടി രൂപ എന്നിങ്ങനെ വരുമാനം മന്‍ കി ബാത്തിന് ലഭിച്ചതായി മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. 2018-19ല്‍ 7.47 കോടി രൂപയും 2019-20ല്‍ 2.56 കോടിയും 2020-21ല്‍ 1.02 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ റേഡിയോ പ്രോഗ്രാം എന്ന നിലയില്‍ മന്‍ കി ബാത്തിന് ധാരാളം പ്രേക്ഷകരുണ്ടെന്നും അനുരാ​ഗ് താക്കൂര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലുകളുടെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍ (ബാര്‍ക്) കണക്കാക്കിയ പ്രേക്ഷകരുടെ കണക്കനുസരിച്ച്‌, 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഈ പരിപാടികാണുന്നവരുടെ എണ്ണം ഏകദേശം ആറു കോടി മുതല്‍ 14.35 കോടി വരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button