Latest

അരങ്ങേറ്റം ഗംഭീരമാക്കി പരദീപ് ഫോസ്‌ഫേറ്റ്‌സ്

“Manju”

ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയിലെ പ്രമുഖ ഫെര്‍ട്ട്ലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ്.

ഇഷ്യു വിലയായ 42 രൂപയേക്കാള്‍ നാല് ശതമാനം പ്രീമിയത്തോടെ അഥവാ 43.55 രൂപയിലാണ് ഓഹരികള്‍ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്‌ഇയില്‍ 5 ശതമാനം പ്രീമിയത്തോടെ 44 രൂപയിലും പരദീപ് ഫോസ്ഫേറ്റ്സ് (Paradeep Phosphates) ലിസ്റ്റ് ചെയ്തു. പരദീപ് ഫോസ്‌ഫേറ്റ്‌സ് അതിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,501.73 കോടി രൂപയാണ് സമാഹരിച്ചത്. 39-42 രൂപ പ്രൈസ് ബാന്‍ഡില്‍ മെയ് 17 മുതല്‍ 19 വരെയാണ് പരദീപ് ഫോസ്ഫേറ്റ്സിന്റെ ഐപിഒ നടന്നത്.

Related Articles

Back to top button