KeralaLatest

ഓഫ് പ്രിന്റിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

“Manju”

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. പ്ലസ് ടു/ വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പഠനകാലയളവില്‍ സ്‌റ്റൈപെന്റും ലഭിക്കും. ഒ.ബി.സി., എസ്. ഇ.ബി.സി, മൂന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് പി.എസ്.സി അംഗീകാരമുള്ള കോഴ്സ് നടത്തുന്നത്. താല്‍പ്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി,വരുമാനം) കോപ്പികളും സഹിതം ജൂണ്‍ 13 നു മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്ററില്‍ നിന്നും നേരിട്ടോ 130 രൂപയ്ക്ക് മണി ഓര്‍ഡറായോ ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് മാനേജിങ് ഡയറക്ടര്‍, സി ആപ്റ്റ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. വിലാസം : മാനേജിങ് ഡയറക്ടര്‍, കേരളം സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറ് കോട്ട, തിരുവനന്തപുരം – 695 . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2474720, 04712467728. വെബ്‌സൈറ്റ്: www.captkerala.com.

Related Articles

Back to top button