InternationalLatest

നൈട്രജൻ ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് യുഎസിൽ അനുമതി

“Manju”

നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് യുഎസില്‍ അനുമതി; ഈ ശിക്ഷാരീതി  നടപ്പിലാക്കുന്നത് ഇതാദ്യം | Media Malayalam (മീഡിയ മലയാളം)

വാഷിങ്ടൻ : മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അലബാമ സംസ്ഥാനത്ത് അനുവദിച്ച് യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. വാടകക്കൊലയാളി കെന്നത്ത് സ്മിത്തിന്റെ വധശിക്ഷ ഈ രീതിയിൽ ഈ മാസം 25ന് നടപ്പിലാക്കും. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമാണ്. രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷ രാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

Related Articles

Check Also
Close
Back to top button