KeralaLatestThrissur

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

“Manju”

തൃശൂർ:  വെസ്റ്റ് നൈൽ പനി ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനി മുമ്പും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (വെസ്റ്റ് നൈൽ പനി കേരളത്തിൽ ആശങ്ക വേണ്ട)
ഈ വർഷം ഇത് രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല. മരിച്ചവരുടെ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

Related Articles

Back to top button