InternationalLatest
അമേരിക്കയില്‍ ഭീതി പടര്‍ത്തി ചുഴലിക്കാറ്റ്
കെന്റക്കി: യു.എസില്‍ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞത് ആറ് സംസ്ഥാനങ്ങളെ എന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ, മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ അര്‍ക്കനാസ്, മിസൗറി, ഇല്ലിനോയിസ്, ടെന്നസി, കെന്റക്കി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.
സൂപ്പര്‍ സെല്‍ എന്നറിയപ്പെടുന്ന, ഒന്നിലധികം ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്ന പ്രതിഭാസമാണ് യു.എസില്‍ അരങ്ങേറിയത്. എണ്‍പതിലധികം പേരുടെ മരണം ഇതു വരെ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ ഇതിലും എത്രയോ അധികമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കെന്റക്കി ജില്ലാ ജഡ്ജിയായ ബ്രയാന്‍ ക്രിക്കും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.