IndiaLatest

ചരിത്ര നീക്കവുമായി എയര്‍ഇന്ത്യ; 500 വിമാനങ്ങള്‍ വാങ്ങും

“Manju”

ന്യൂഡല്‍ഹി: എയര്‍ബസ്, ബോയിങ് കമ്പനികളില്‍ നിന്നായി 500 ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള വന്‍ പദ്ധതിയുമായി എയര്‍ഇന്ത്യ. 100 ബില്യന്‍ യുഎസ് ഡോളറിലധികം ചെലവഴിച്ചാകും എയര്‍ ഇന്ത്യ ഈ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

എയര്‍ബസ് എ350, ബോയിംഗ് 787, 777 എന്നിവയുള്‍പ്പെടെയാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇടപാട് നടക്കുമെന്നാണ് വിവരം. എന്നാല്‍ ടാറ്റ ഗ്രൂപ്പും എയര്‍ബസും ബോയിങും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വമ്പന്‍ അഴിച്ചുപണികള്‍ക്ക് ഒരുങ്ങുകയാണെന്ന വിവരം നേരത്തേയും പുറത്ത് വന്നിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് വീണ്ടും ഏറ്റെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയര്‍ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി മാറിയിരുന്നു.

Related Articles

Back to top button