LatestThiruvananthapuram

കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി പിന്നണി ഗായകന്‍ പട്ടം സനിത്ത്

“Manju”

തിരുവനന്തപുരം: കിടപ്പുരോഗികള്‍ക്ക് സംഗീതത്തിന്റെ സാന്ത്വന സ്പര്‍ശവുമായി പിന്നണി ഗായകന്‍ പട്ടം സനിത്ത്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് പഞ്ചകര്‍മ്മ ആശുപത്രി വകുപ്പ് മേധാവി ഡോ.ടി.കെ സുജന്റെ ക്ഷണം സ്വീകരിച്ചാണ്, കിടപ്പുരോഗികള്‍ക്ക് സംഗീതത്തിന്റെ സാന്ത്വന സ്പര്‍ശവുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്ത് എത്തിയത്. ഓരോ ഗാനവും കരഘോഷത്തോടും പുഞ്ചിരിയോടും സ്വീകരിച്ച ഇവര്‍ ഈ ഗായകനെ സന്തോഷാശ്രുക്കള്‍ പൊഴിച്ചാണ് യാത്രയാക്കിയത്.

തിരുവനന്തപുരം ഗവ. ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയിലെ കിടപ്പുരോഗികളെ കാണാനെത്തിയ ഗായകന്‍ പട്ടം സനിത്ത് വാര്‍ഡുകള്‍ സന്ദര്‍ശിച്ച്‌ ഒന്നിനി, ശ്രുതി താഴ്ത്തി, പാടുക പൂങ്കുയിലേ‘, ‘അല്ലിയാമ്പല്‍ കടവിലെന്നരയ്ക്കു വെള്ളം‘, ‘പ്രിയമുള്ളവളേ‘, ‘പതിനാലാം രാവുദിച്ചത് മാനത്തോ‘, തുടങ്ങിയ ഗാനങ്ങള്‍ രോഗികള്‍ക്കായി ആലപിച്ചു. രോഗികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞും, വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് സനിത്ത് മടങ്ങിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരും, മറ്റ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

 

Related Articles

Back to top button