KeralaLatestThiruvananthapuram

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

“Manju”

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാം ദിവസം വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമാണ് ഇന്നത്തെ നിരക്കുകള്‍. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ദ്ധിച്ചിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സ്വര്‍ണ വില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

Related Articles

Back to top button