KeralaLatest

തൃക്കാക്കരയില്‍ ഉമ തോമസിന് ലീഡ്

“Manju”

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ രണ്ടു റൗണ്ടു പൂര്‍ത്തിയായപ്പോള്‍ ഉമയക്ക് 4487 വോട്ടിന്റെ ലീഡ്‌ മൂന്നാം റൗണ്ട് എണ്ണിയപ്പോള്‍ ഉമയുടെ ലീഡ് 5000 കടന്നു ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്.

ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയതിനേക്കാള്‍ ലീഡ് ഉമ തോമസ് നേടി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.

ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത് 10 ല്‍ 3 എണ്ണം ഉമയ്ക്കാണ്. എ എന്‍ രാധാകൃഷ്ണനും ജോ ജോസഫിന് 2 വോട്ടും കിട്ടി. 3 വോട്ട് അസാധുവായി

Related Articles

Back to top button