KeralaKottayamLatest

300 മീറ്ററോളം ഒഴുകിപ്പോയ ഒന്നര വയസ്സുകാരി,ഒടുവിൽ എത്തി ചേർന്നത് ദൈവത്തിന്റെ കൈകളിൽ

“Manju”

 

പാലാ • വീട്ടുമുറ്റത്തോടു ചേർന്നുള്ള കൈത്തോട്ടിൽ വീണ് 300 മീറ്ററോളം ഒഴുകിപ്പോയ ഒന്നര വയസ്സുകാരിക്കു പുതുജന്മം. പൊന്നൊഴുകുംതോടിനു സമീപത്തെ കൈത്തോട്ടിൽ കാൽ വഴുതി വീണ തെരേസയ്ക്കു രക്ഷയായത് സമീപത്തു തോട്ടിൽ കുളിക്കുകയായിരുന്ന സ്ത്രീകൾ. ഇന്നലെ വൈകിട്ട് 6ന് എലിക്കുളം മല്ലികശേരിയിലാണു സംഭവം. കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ തെരേസ, അമ്മ ബിന്ദുവിന് ഒപ്പം മല്ലികശേരിയിലെ വീട്ടിലായിരുന്നു. കളിച്ചുകൊണ്ടിരുന്ന തെരേസ മുറ്റത്തിറങ്ങി കൈത്തോടിന് അരികിലേക്ക് നീങ്ങിയത് ആരുമറിഞ്ഞില്ല. ‍
ഒന്നര മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് വീണത്. ഇവിടെ രണ്ടര അടി വെള്ളമുണ്ട്. കൈത്തോട്ടിലൂടെ ഒഴുകിയ കുട്ടി 7 അടി വെള്ളമുള്ള പൊന്നൊഴുകും തോട്ടിലേക്കാണ് എത്തിയത്. തോട്ടിലേക്കു കൈത്തോടു ചേരുന്ന ഭാഗത്തു കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ സീനയും വിദ്യാർഥിനി പ്രിൻസിയും കുട്ടിയെ കണ്ടതാണു രക്ഷയായത്. ഇവർക്കു തെരേസയെ രക്ഷിക്കാനായില്ല. ഇവരുടെ നിലവിളി കേട്ട് എത്തിയ കല്ലമ്പള്ളിൽ ആനന്ദും സുഹൃത്തുക്കളും ചേർന്നാണു തെരേസയെ മുങ്ങിയെടുത്തത്. സമീപത്തെ വീട്ടിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കുട്ടിയെ പൈകയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ഉണ്ടായിരുന്ന മാണി സി.കാപ്പൻ എംഎൽഎ തെരേസയെ കാറിൽ പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചു.ചാവറ സ്കൂളിലെ അധ്യാപകനാനാണ് തേരേസയുടെ പിതാവ് ജോമി. ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിലെ അധ്യാപികയാണ് അമ്മ ബിന്ദു.അപകടനില തരണം ചെയ്തതതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നു വയസ്സുകാരി എലിസബത്താണ് തെരേസയുടെ സഹോദരി.

Related Articles

Back to top button