Latest

ഇലക്ട്രിക് ട്രക്കുകളും ട്രാക്ടറുകളും അവതരിപ്പിക്കും; നിതിൻ ഗഡ്കരി

“Manju”

പൂനെ: എഥനോൾ പോലുള്ള ബദൽ ഇന്ധന മാർഗങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൽ ഗഡ്കരി. കാർഷിക ഉപകരണങ്ങളിലും മറ്റും എഥനോൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

എനർജി-പവർ സെക്ടറുകളുടെ ആവശ്യം നിറവേറ്റുന്നതിനായി പത്ത് ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉൽപ്പന്നങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതേ ആവശ്യം 25 ലക്ഷം കോടിയായി ഉയരും. അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. പൂനെയിലെ വസന്ത്ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സംസ്ഥാന തല ഷുഗർ കോൺഫറൻസ് 2022ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയിൽ നാം ബദൽ ഇന്ധന മാർഗങ്ങളിലേക്ക് മാറേണ്ടുന്ന സാഹചര്യമാണ് വരുന്നത്. എഥനോളും മെഥനോളും വൈദ്യുതിയുമെല്ലാമായിരിക്കും ഭാവിയിലെ ഇന്ധനങ്ങൾ. മൂന്ന് വർഷം മുമ്പ് വൈദ്യുത വാഹനങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നപ്പോൾ എല്ലാവരും ചോദ്യശരങ്ങളുമായി വന്നു. ഇന്നിപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആളുകൾക്ക് അവയ്‌ക്കായി കാത്തുനിൽക്കുന്നു. ആദ്യം ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ബസുകളുമെല്ലാം വന്നു, വിപണി കീഴടക്കി. ഇനി ഇലക്ട്രിക് ട്രാക്ടറുകളും ട്രക്കുകളുമെല്ലാം അവതരിപ്പിക്കപ്പെടും. ഉടൻ തന്നെ അവയെല്ലാം ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Related Articles

Back to top button