KeralaLatestThiruvananthapuram

പോത്തൻകോട് കോവിഡ് വ്യാപന സാധ്യതയ്ക്കെതിരെ മുൻകരുതൽ എടുക്കുകയും ജനഭീതിയകറ്റി സുരക്ഷയൊരുക്കുകയും വേണം –

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: ജില്ലയിലെ ആദ്യ കോവിഡ് മരണം ഉണ്ടായ പോത്തൻകോട് വീണ്ടും ഭീതിയിൽ സമീപ പ്രദേശങ്ങളിലെ നാലോളം കോവിഡ് രോഗികളിൽ മൂന്നു പേർ പോത്തൻകോട്ടെ പതിനഞ്ചോളം വ്യാപാരസ്ഥാപനങ്ങൾ വ്യത്യസ്ഥ സമയങ്ങളിൽ സന്ദർശിച്ചതാണ് ഭീതിയ്ക്കാധാരം. തിരക്കുള്ള ഈ സ്ഥാപനങ്ങളിൽ നൂറുകണക്കിനാൾക്കാരാണ് സന്ദർശിച്ചിട്ടുള്ളത്, ഹൈ റിസ്ക് കോണ്ടാക്ട് ഉണ്ടായ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും PCRടെസ്റ്റും ലോ റിസ്ക് കോണ്ടാക്ട് ഉണ്ടായ മറ്റുള്ളവർക്ക് ആന്റിയൻ ടെസ്റ്റും പോത്തൻകോട്ട് തന്നെ ക്യാമ്പ് സജ്ജീകരിച്ച് നടത്തി പൊതുജനങ്ങളുടെ ഭീതിയകറ്റണമെന്നും, സൂപ്പർ സ്പ്രെഡ് ഉണ്ടായ സ്ഥലങ്ങളിൽനിന്നും നിയന്ത്രണമുള്ള നഗരസഭാ പരിധിയിൽ നിന്നും വ്യാപാരികളേയും ജനങ്ങളേയും പോത്തൻകോട്ട് പ്രവേശിപ്പിക്കാതെ തടയുവാനുള്ള നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. എം.ബാലമുരളി, ഗ്രാമപഞ്ചായത്ത് അംഗം പോത്തൻകോട്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള പരാതി കളക്ടർക്കും ഡിഎംകെയ്ക്കു നൽകുകയും ചെയ്തു

Related Articles

Back to top button