IndiaLatest

ക്യൂവില്‍ നിന്ന് പ്രതിദിനം 16,000 രൂപ സമ്പാദിക്കുന്നൊരാൾ

“Manju”

നിത്യ ജീവിതത്തില്‍ പലപ്പോഴും ക്യൂ പാലിക്കേണ്ടി വരുന്നവരാണ് എല്ലാവരും.  എന്നാൽ അത് ആർക്കും അത്ര ഇഷ്ടവുമുള്ളകാര്യമല്ല.  എന്നാൽ തമാശയ്ക്കും ട്രോളായും നാം പറയാറുണ്ട് ബിവറേജസിലാണേൽ എത്രസമയം വേണേലുംനിൽക്കും.  എന്നാൽ ഇതങ്ങനെയല്ല.  ക്യൂവിനെ വെറുക്കാനെന്താണ് കാരണം..? എല്ലാം വളരെ പെട്ടെന്ന് ലഭിക്കണമെന്ന മനുഷ്യന്റെ വാശി.   അരമിനിറ്റ് പോലും ക്യൂവില്‍ നില്‍ക്കാന്‍ കഴിയില്ല. സമയക്കുറവും, മടിയും എല്ലാം ചേര്‍ന്നപ്പോഴാണ് ആളുകള്‍ ക്യൂവിനെ വെറുക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് പകരം ആ ക്യൂവില്‍ നിന്ന് ഒരു ദിവസം 16,000 രൂപ വരെ സമ്പാദിക്കുന്ന ഒരാളെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?
പൊതുവേ റേഷന്‍ കടകളിലും, ആരാധനാലയങ്ങളിലും, ബീവറേജിലും, തീയറ്ററുകളിലും, മാളുകളിലും എല്ലാമാണ് ക്യൂ കണ്ടുവരുന്നത്. ക്യൂ നില്‍ക്കാനുള്ള മടി കാരണം കാര്യം സാധിക്കാതെ വീട്ടിലേയ്‌ക്ക് മടങ്ങി പോകാറുമുണ്ട് ചിലര്‍. എന്നാല്‍, ഫ്രെഡി ബെക്കിറ്റ് എന്ന വ്യക്തി എത്ര നേരം വേണമെങ്കിലും ക്യൂവില്‍ നില്‍ക്കും. പക്ഷേ, ഇയാള്‍ ഇങ്ങനെ നില്‍ക്കുന്നതിന് ഒരു പ്രത്യേകയുണ്ട്. ധനികര്‍ക്ക് വേണ്ടിമാത്രമേ ഫ്രെഡി ക്യൂവില്‍ നില്‍ക്കു. അഹങ്കാരം കൊണ്ടല്ല. മറിച്ച്‌ പണക്കാരായ വ്യക്തികള്‍ക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അത്രത്തോളമാണ്.
പ്രെഫഷണല്‍ ക്യൂവര്‍ എന്നാണ് ഫ്രെഡി അറിയപ്പെടുന്നത്. പണക്കാര്‍ക്ക് പൊതുവേ ക്ഷമയും, സമയവും, മടിയും എല്ലാം വളരെ കൂടുതലാണെന്ന് മനസ്സിലാക്കിയ ഫ്രെഡി, ഇവര്‍ക്ക് വേണ്ട എത്ര വലിയ ക്യൂവില്‍ നില്‍ക്കാനും മടിക്കില്ല. അങ്ങനെ അവര്‍ക്ക് വേണ്ടി ക്യൂവില്‍ നിന്ന് കാര്യം സാധിച്ചു കഴിയുമ്പോള്‍, 160 പൗണ്ടാണ് ഇയാള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. അതായത് ഏകദേശം 16,000 രൂപ.
ഇയാളുടെ ഈ സേവനം കാരണം ധാരാളം ആളുകളാണ് ഫ്രെഡിയെ അന്വേഷിച്ച്‌ വരുന്നത്. ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഒരുപാട് ആളുകളെ ഫ്രെഡിയെ സമീപിക്കുന്നത് കൊണ്ട് തന്നെ ഫയാള്‍ ഭയങ്കര ബിസിയാണ്. തിരക്ക് മൂലം ഇയാള്‍ പലരെയും മടക്കി അയക്കാറുമുണ്ട്.  ഇപ്പോൾ വിദേശ രാജ്യങ്ങളിൽ ക്യൂ നിൽക്കുന്ന ആളുകളെ ചേർത്തുള്ള കമ്പനിവരെ സ്ഥാപിതമാണ്.  അവരുടെ ഗ്രൂപ്പിൽ മെസേജ് വരും ഇന്ന് ഇന്നയാൾക്കുവേണ്ടി ക്യൂ നിൽക്കണം.  ആവശ്യക്കാരന് സ്വന്തം കാര്യം നോക്കുകയുമാവാം.  കാര്യവും നടക്കും.  ക്യൂവർക്കാകട്ടെ ജോലിയും വരുമാനവും ലഭിക്കും.  നമ്മുടെ രാജ്യത്തും ഇത് പരീക്ഷാക്കാവുന്നതാണ്.

Related Articles

Back to top button