IdukkiLatest

ചുരുളി ;പുലിവാല്‍ പിടിച്ചത് ചുരുളിക്കാര്‍

“Manju”

ഇടുക്കി: സംസ്ഥാനത്ത് ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളുടെ ഒരു പരമ്പരയായിരുന്നു പിന്നെ.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കുമെന്ന് യഥാര്‍ത്ഥ ചുരുളിക്കാര്‍ പറഞ്ഞു. സിനിമ മൂലം പ്രദേശവാസികള്‍ക്ക് ഒന്നടങ്കം മാനക്കേട് ഉണ്ടായതായി അവര്‍ പറയുന്നു. സിനിമയില്‍ ചിത്രീകരിച്ചത് പോലെയല്ല ചുരുളിക്കാരുടെ ജീവിതം. മലയോര കര്‍ഷകരെ മുഴുവന്‍ അപമാനിക്കുന്നതാണ് സിനിമ.
സിനിമയില്‍ മദ്യശാല കാണിക്കുന്നുണ്ട്. എന്നാല്‍ ഒരു മദ്യശാലയോ വാറ്റ് കേന്ദ്രമോ പോലുമില്ലാത്ത ഗ്രാമമാണ് ചുരുളി. ദുരൂഹത നിറഞ്ഞ കുറ്റവാളികള്‍ ഒന്നും തന്നെ ചുരുളിയിലില്ല. ജനസംഖ്യയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button