IndiaKeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കട കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കട കണ്ടെത്തി. സ്റ്റാച്യുവിന് സമീപത്തെ കടയിലാണ് സീലുണ്ടാക്കിയത്. തെളിവെടുപ്പിനിടെ സരിത്താണു കട കാണിച്ചുകൊടുത്തത്. അതേസമയം, സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുകയാണ്. പുലര്‍ച്ചെ കൊച്ചിയില്‍നിന്ന് തിരിച്ച സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. വെള്ളിയാഴ്ചവരെ പ്രതികളുടെ കസ്റ്റഡി കാലാവധി എന്‍ഐഎ കോടതി നീട്ടിയിട്ടുണ്ട്.

ആദ്യം പൊലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് എന്‍ഐഎ സംഘത്തിലുണ്ടായിരുന്നത്. പൊലീസ് ക്ലബില്‍ എത്തുന്നതിനു 10 മിനിട്ടു മുന്‍പാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫിസിനെ എന്‍ഐഎ സമീപിച്ചത്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പൊലീസ് ക്ലബ്ബില്‍നിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ചു. ഈ വീട്ടില്‍ ഗൂഢാലോചന നടന്നതായാണ് എന്‍ഐഎ സംശയിക്കുന്നത്. നേരത്തെ ഇവിടെ നടത്തിയ റെയ്ഡില്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

Related Articles

Back to top button