KeralaLatest

കേന്ദ്ര മന്ത്രി ഊണുകഴിക്കാനെത്തിയത് ചെല്ലമ്മയുടെ കൊച്ചുവീട്ടില്‍

“Manju”

ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് തൊട്ടുചേര്‍ന്ന പട്ടികജാതി കോളനിയിലെ ചെല്ലമ്മ അയ്യരുടെ കൊച്ചുവീട്ടി​ല്‍ ഇന്നലെ ഉത്സവമായി​രുന്നു. ഇസഡ് കാറ്റഗറി​ സുരക്ഷയുള്ള വി​..പി​ കേന്ദ്രവാണി​ജ്യ മന്ത്രി​ പീ​യൂഷ് ഗോയല്‍ ഉച്ചയ്ക്ക് ഊണുകഴി​ക്കാന്‍ എത്തി​യത് ഈ വീട്ടി​ല്‍. സൗഭാഗ്യത്തി​ല്‍ കോളനി​ വാസി​കളാകെ മതി​മറന്നു .

തമാശ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കോളനിവാസികളെ മന്ത്രി കൈയ്യിലെടുത്തു. ഉച്ചയ്ക്ക് ഒന്നേകാലി​നെത്തി​യ മന്ത്രി ഒരു മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കോളനിവാസികള്‍ക്കും നാട്ടുകാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായാണ് മന്ത്രി കോളനിയിലേക്ക് പ്രവേശിച്ചത്. കാത്തുനിന്നവരോടെല്ലാം കുശലം പറഞ്ഞു. ഹസ്തദാനവും നല്‍കി​. ഇടവഴിയരികിലെ അംഗണവാടിയിലും കയറി​ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

ചെല്ലമ്മ, മകന്‍ പുരുഷോത്തമന്‍, മരുമകള്‍ ശാന്തിനി എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ വരവേറ്റത്. ചെല്ലമ്മയുടെ കുടുംബവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ മന്ത്രി വീട്ടുകാര്‍ക്കൊപ്പമിരുന്ന് വിഭവസമൃദ്ധമായ സദ്യ കഴിച്ചു. പായസവും ഇഷ്ടപ്പെട്ടു. സദ്യയെക്കുറിച്ച്‌ മന്ത്രി പ്രതികരിച്ചത് അച്ഛാ നഹി, ബഹുത്ത് അച്ഛാഎന്നാണ്.ചെല്ലമ്മയെ ഷാള്‍ അണിയിച്ച മന്ത്രി കാല്‍തൊട്ട് വന്ദിച്ചു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സെക്രട്ടറി ടി.പി. സിന്ധുമോള്‍, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്. സജി, സെക്രട്ടറി ബസിന്ത് കുമാര്‍, ഷാജി മൂത്തേടന്‍, പ്രമോദ് തൃക്കാക്കര, പി.സി. ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ശിവന്‍, അംഗങ്ങളായ ബേബി സരോജം, സുനിത മോള്‍, ബ്ളോക്ക് പഞ്ചായത്തംഗം കെ.ആര്‍. രാമചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

 

Related Articles

Back to top button