InternationalLatest

ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് നിരാശ

“Manju”

ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് നിരാശ. മെഡല്‍ ലക്ഷ്യമിട്ടിറങ്ങിയ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ ആറാം സ്ഥാനമാണ് നേടിയത്. 63.07 മീറ്ററാണ് കമല്‍പ്രീത് ഫൈനലില്‍ മറികടന്നത്. ഇന്ത്യന്‍ താരത്തിന്റെ ആറ് ശ്രമങ്ങളില്‍ മൂന്നെണ്ണം ഫൗളാകുകയും ചെയ്തു. യോഗ്യതാറൗണ്ടില്‍ രണ്ടാം സ്ഥാനത്തായിരുന്നു കമല്‍ പ്രീത്.

ഫൈനല്‍ മത്സരത്തില്‍ അമേരിക്കയുടെ വലരി ഓള്‍മാന്‍ 68.98 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണം നേടി. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.

Related Articles

Back to top button