KeralaLatestTravel

മൂന്നാറിലേക്ക് സന്ദര്‍ശകര്‍ എത്തിതുടങ്ങി

“Manju”

നിരോധനം പിന്‍വലിച്ചു; മൂന്നാറിലേക്ക് സന്ദര്‍ശകർ എത്തിത്തുടങ്ങി | Ban lifted Visitors began to arrive in Munnar
ഇടുക്കി: നിരോധനം പിന്‍വലിച്ചതോടെ മൂന്നാറിലേക്ക് സന്ദര്‍ശകര്‍ എത്തിതുടങ്ങി. മാട്ടുപ്പെട്ടിയില്‍ ബോട്ടിംങ്ങ് ആസ്വാദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. നിരോധനത്തിന് ശേഷം മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാന്‍ വീണ്ടും സന്ദര്‍ശകര്‍ എത്തിയതോടെ കച്ചവട സ്ഥാപനങ്ങളും സജീവമാവുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ ടൂറിസം മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
വനംവകുപ്പിന്റെ കീഴിലുള്ള രാജമലയും ഫ്‌ളവര്‍ ഗാര്‍ഡനും പ്രവര്‍ത്തം നിര്‍ത്തിയിരുന്നില്ല. ഇവിടേക്ക് മഴയെ അവഗണിച്ച്‌ സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ തിരക്ക് പാടെ കുറവായിരുന്നു. ജലാശയങ്ങളിലെ ബോട്ടിംങ്ങ് അടക്കമുള്ള വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും സജീവമായതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.
ദീപാവലി അവധിയോട് അനുബന്ധിച്ച്‌ അന്യസംസ്ഥാനത്ത് നിന്നുള്ളവരും മൂന്നാറിലെത്തും. കൊവിഡില്‍ നിന്നും പതിയെ ഉയര്‍ത്തെഴുന്നേറ്റ മൂന്നാറിലെ വ്യാപാര മേഖലയെ മഴ വീണ്ടും തകര്‍ച്ചയിലേക്ക് നയിച്ചിരുന്നു. മഴ പ്രവചനം മൂലം അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതോടെ സന്ദര്‍ശകരെ വിലക്കുന്നത് ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ പട്ടിണിയിലാക്കുകയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Related Articles

Back to top button