IndiaLatestSports

മോദിയുടെ വാക്കുകള്‍ക്ക് മുന്‍ ക്രിക്കറ്റ് ടീം നായകന്‍ നന്ദി അറിയിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി. 16 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ഓഗസ്റ്റ് 15 ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് മോദി സുദീര്‍ഘവും വൈകാരികവുമായ ഒരു സന്ദേശമയച്ചിരുന്നു. ഇതിനാണ് ധോണി ട്വിറ്ററിലൂടെ നന്ദി പറഞ്ഞിരിക്കുന്നത്.

ക്രിക്കറ്റിലെ ധോണിയുടെ നേട്ടങ്ങളെയും, ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്ത് ചെയ്ത നല്ല കാര്യങ്ങളെയും മോദി കുറിപ്പിലൂടെ പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം.

‘ഒരു കലാകാരന്‍, സൈനികന്‍, കായികതാരം എന്നിവര്‍ ആഗ്രഹിക്കുന്നത് പ്രശംസയാണ്. അവരുടെ കഠിനാധ്വാനവും, ത്യാഗവും എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. നന്ദി, നിങ്ങളുടെ അഭിനന്ദനത്തിനും ആശംസകള്‍ക്കും നരേന്ദ്ര മോദി, ‘ധോണി ട്വീറ്റ് ചെയ്തു.

Related Articles

Back to top button