IndiaLatest

റെക്കോര്‍ഡിടാന്‍ റിഷഭ് പന്ത്

“Manju”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ റിഷഭ് പന്തിന് റെക്കോര്‍ഡ്. ടി20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാണ് 24കാരനായ റിഷഭ് പന്ത്. സുരേഷ് റെയ്‌നയ്ക്ക് ശേഷം ട്വന്‍റി 20യില്‍ നായകനാകുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് ജന്മനാട്ടില്‍ റിഷഭ് പന്ത് ഇറങ്ങുന്നത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഐപിഎല്ലില്‍ റിഷഭ് പന്തിനെ ബാധിച്ചെന്ന ആക്ഷേപങ്ങള്‍ ഉള്ളപ്പോഴാണ് ദേശീയ ടീം നായകപദവിയില്‍ എത്തുന്നത്. 2017 ഫെബ്രുവരിയില്‍ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം നടത്തിയ പന്ത് 43 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 30 ട്വന്‍റി 20യില്‍ നയിച്ച റിഷഭ് പന്തില്‍ 17ല്‍ വിജയിച്ചിട്ടുണ്ട്.

Related Articles

Back to top button