KeralaLatestThiruvananthapuram

അയിരൂപ്പാറ ഗവ. ഹൈസ്ക്കൂൾ ഇനി മുതൽ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം

“Manju”

പോത്തന്‍കോട് : അയിരൂപ്പാറ ഗവ.എച്ച്.എസ്.എസ്. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമായി മാറി. ഇതിന്റെ പ്രഖ്യാപനവും, ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ രണ്ടാംഘട്ട ഫോണ്‍ വിതരണത്തിന്റെ ഉത്ഘാടനവും വെള്ളിയാഴ്ച രാവിലെ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു.. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍. അനില്‍ കുമാര്‍ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ സജി എസ്. പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. അനിത കുമാരി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ ഷാഹിദ ബീവി, അയിരൂപ്പാറ വാര്‍ഡ് മെമ്പര്‍ ബിന്ദു സത്യന്‍ എന്നിവര്‍ ആശംസകള്‍ രേഖപ്പെടുത്തി. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പി ടി എ പ്രസിഡന്റുമായ ആര്‍. അനില്‍ കുമാര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ഷീജ എ. നന്ദിയും പറഞ്ഞു.

Related Articles

Back to top button