IndiaLatest

അസം എണ്ണക്കിണര്‍ ചോര്‍ച്ച

“Manju”

ശ്രീജ.എസ്

 

ഗുവാഹത്തി: അസമിലെ എണ്ണക്കിണറില്‍ തീപിടിത്തത്തിനിടെ കാണാതായ രണ്ടു അഗ്​നിശമന സേന ഉദ്യോഗസ്​ഥരുടെ മൃതദേഹം കണ്ടെത്തി. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്​ സമീപ​ത്തെ ചതുപ്പുപ്രദേശത്തുനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. 14 ദിവസം മുന്‍പാണ്​ ടിന്‍സൂകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ​വാതകം ചോര്‍ന്നത്​. ചൊവ്വാഴ്​ച തീപിടിക്കുകയായിരുന്നു​. വാതകചോര്‍ച്ച പരിഹരിക്കാനാകാത്തതിനാല്‍ തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റര്‍ ദൂരെനിന്നുപോലും തീ കാണാം. എണ്ണകിണറിന്​ ഒന്നര കിലോമീറ്ററിനുള്ളിലെ ആറായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റി.

Related Articles

Back to top button