IndiaLatest

കശ്മീര്‍ പോലീസിന് നേരെ ഭീകരാക്രമണം; ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു

“Manju”

അനന്ത്‌നാഗ്: കശ്മീരിലെ അനന്ത്‌നാഗിൽ പോലീസിന് നേരെ ഭീകരാക്രമണം. വൈകിട്ട് 5.35 ഓടെയായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ അലി മൊഹമ്മദ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു.

അനന്ത്‌നാഗിലെ ബിജ്‌ബെഹറയിൽ ഹസാൻപോരയിൽ അലി മൊഹമ്മദിന്റെ വീടിന് സമീപം വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. വെടിയേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ് പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അലി മൊഹമ്മദിന്റെ തലയ്‌ക്കായിരുന്നു വെടിയേറ്റത്.

ശ്രീനഗറിൽ രാവിലെ ഗ്രനേഡ് ആക്രമണം ഉണ്ടായതായി വാർത്തകൾ പുറത്തുവന്നിരുന്നു. മെഹ്ജൂജ് നഗറിലെ മഹാരാജാ ബസാറിൽ ആക്രമണം ഉണ്ടായി എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് ശ്രീനഗർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അനന്ത് നാഗിലെ ആക്രമണം ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button